Latest NewsNewsBollywoodEntertainment

ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു; സന്തോഷം പങ്കുവെച്ച്‌ താരം

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് നടി സണ്ണി ലിയോണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെറാട്ടിയുടെ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ബുധനാഴ്ചയാണ് പുതിയ കാറിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

”ഡാനിയലിനൊപ്പം പുതിയ മസേറാട്ടിയെ കൊണ്ടുവരാന്‍ നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല” എന്ന അടിക്കുറിപ്പ് പങ്കുവച്ച താരം ” ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ കാര്‍ ഓടിക്കുന്ന സമയത്തെല്ലാം ഞാന്‍ സന്തോഷവതിയാവുന്നു- എന്നും കുറിച്ചുകൊണ്ട് ഡാനിയലിനൊപ്പം കാറില്‍ ഇരിക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button