MollywoodLatest NewsNewsEntertainment

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍; ആശംസാ പ്രവാഹം

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കിന്ന് പിറന്നാൾ.. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച നടികൂടിയാണ് താരം. ഇന്ന് നടിയുടെ 42-ാം ജന്മദിനമാണ്. 1978 സെപ്റ്റംബര്‍ പത്തിനായിരുന്നു മഞ്ജുവിന്റെ ജനനം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ എത്തിയ നടി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികള്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ കഥാപാത്രങ്ങളായിരുന്നു.

നടൻ ദിലീപുമായുള്ള വിവാഹ ശേഷം 16 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരികെ എത്തിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മഞ്ജു വാര്യർ നല്‍കിയിട്ടുണ്ട്. അതിനിടെ തമിഴ് സിനിമയിലും നടി അരങ്ങേറ്റം കുറിച്ചു. ധനുഷ് നായകനായി എത്തിയ അസുരനിലൂടെയായിരുന്നു നടിയുടെ തമിഴ് സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം.

സൂപ്പർ ഹിറ്റായി മാറിയ ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ഹൗ ഓള്‍ഡ് ആര്‍യു, വേട്ട, കരിങ്കുന്നം സിക്‌സേഴ്‌സ്, കെയര്‍ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, അസുരന്‍, പ്രതി പൂവന്‍കോഴി തുടങ്ങിയ ചിത്രങ്ങള്‍ നടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ പെടുന്നവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button