CinemaMollywoodLatest NewsEntertainment

IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകൾ ; ശ്രീകൃഷ്ണ ജയന്തി നാളിൽ പ്രകോപനപരമായ പോസ്റ്റുമായി ജസ്ല മാടശ്ശേരി; ശ്രീകൃഷ്ണനെ നിന്ദിക്കുന്ന പോസ്റ്റെന്ന് രൂക്ഷ വിമർശനം

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മലയാളികള്‍ക്ക് ഒന്നങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.

എന്നാലിപ്പോൾ ഭ​ഗവാൻ ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണ ജയന്തി നാളിൽ പ്രകോപനപരമായ പോസ്റ്റുമായാണ് ജസ്ല മാടശ്ശേരി എത്തിയിരിക്കുന്നത്. IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകൾ എന്നാണ് കുറിച്ചിരിക്കുന്നത്.

വൻ വിമർശനത്തിനാണ് ജസ് ലയുടെ സോഷ്യൽ മീഡിയ പോസ്റ്റ് കാരണമായിരിക്കുന്നത്, അനീഷ് എന്നൊരു വ്യക്തിക്ക് കടപ്പാട് വച്ചാണ് ജസ്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും സമകാലീന വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നെഴുതുന്ന, ഫെമിനിസ്റ്റെന്ന് നിരന്തരം പറയുന്ന ജസ്ല ശ്രീകൃഷ്ണ ജയന്തി നാളിൽ ഇത്തരമൊരു പ്രകോപനപരമയ പോസ്റ്റ് പങ്കുവെച്ചതിലെ രോഷം ജനങ്ങൾ തുറന്ന് പറയുന്നു.

വിവാ​ദമായ പോസ്റ്റ് വായിക്കാം………….

 

 

IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകൾ…
#ജന്മാഷ്ടമി
കള്ള കണ്ണനിസ്തം

 

https://www.facebook.com/jazlabeenu.madasseri/posts/2673096742950168

shortlink

Related Articles

Post Your Comments

Related Articles


Back to top button