CinemaMollywoodLatest NewsNewsEntertainment

അങ്ങനെ ആ 4 സില്‍വര്‍ ബട്ടണും നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക്! അപൂര്‍‍‍വ്വ നേട്ടവുമായി അഹാനയും സഹോദരിമാരും

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനല്‍ ഹിറ്റാവുക, അതിലൂടെ സില്‍വര്‍ ബട്ടണും ഗോള്‍ഡ് ബട്ടണും ഡയമണ്ട് ബട്ടണുമൊക്കെ ലഭിക്കുക എന്നത് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു സാധാരണ സംഭവം പോലെയാണ്.

ആദ്യമായി, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും യൂട്യൂബിലെ വൈറല്‍ താരങ്ങളായി മാറുന്ന അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്. മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്ക് യൂട്യൂബില്‍ നിന്നും സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്.

 

https://www.instagram.com/p/CEy1oYrHG5n/

 

 

 

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റേയും സിന്ധുവിന്‍റേയും. ലോക്ക് ഡൗണ്‍ കാലത്ത് കൃഷ്ണകുമാറും നാല് പെണ്‍മക്കളും ചേര്‍ന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാത്രമല്ല നാല് പേരും നാല് യൂട്യൂബ് ചാനലുകളും തുടങ്ങിയിരുന്നു. ഈ താരകുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായവരാണ്.

 

https://www.instagram.com/p/CE6f9mqAh2S/

താര കുടുംബത്തിലെ വിശേഷങ്ങളും ട്രാവല്‍ വീഡിയോകളും ബ്യൂട്ടി ടിപ്സും മറ്റുമൊക്കെ പങ്കുവെച്ച ഇവരുടെ വീഡിയോകള്‍ യൂട്യൂബില്‍ പെട്ടെന്ന് തരംഗമായി മാറി. ഇപ്പോള്‍ ഇവര്‍ നാലുപേരും യൂട്യൂബ് സില്‍വര്‍ ബട്ടണും സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് നാലുപേരും പുതിയ വീഡിയോയുമായി എത്തിക്കഴിഞ്ഞു.

https://www.instagram.com/p/CE3QAtlAEu3/

 

https://www.instagram.com/p/CEyxmb8g7R5/

 

 

https://www.instagram.com/p/CEwQ9hEAqaE/

 

 

 

 

https://www.instagram.com/p/CEoYUaog8h-/

 

 

https://www.instagram.com/p/CE8r6kGHAK6/

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button