MalappuramKeralaNattuvarthaLatest NewsNews

പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചു : പിതാവും മകനും അറസ്റ്റിൽ, വെളിപ്പെടുത്തൽ കൗൺസിലിങ്ങിൽ

ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50),മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

മലപ്പുറം: പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50),മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Read Also : വിദ്യയുടെ ദേവതയായ സരസ്വതീദേവിയെ പ്രാർത്ഥിക്കുന്നതിന്റെ ഗുണങ്ങൾ

സ്‌കൂളിലെ കൗൺസിലിങിനിടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീർ, ചിറക്കൽ എസ്‌ ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തിൽ പോക്‌സോ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button