Latest NewsNewsDevotional

വിദ്യയുടെ ദേവതയായ സരസ്വതീദേവിയെ പ്രാർത്ഥിക്കുന്നതിന്റെ ഗുണങ്ങൾ

മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്

വിദ്യയുടെ അധിദേവതിയായി വിശേഷിപ്പിക്കാറുള്ളത് സരസ്വതീദേവിയെയാണ്. ബുദ്ധി വികാസത്തിനും സകല കലകളിലും കഴിവും പ്രാപ്തിയും കൈവരിക്കാൻ ഭക്തർ സരസ്വതീ ഭജനം അനുഷ്ഠിക്കാറുണ്ട്. സരസ്വതീ ഭജനത്തിലൂടെ സകല ഐശ്വര്യങ്ങളും കൈവരിക്കാൻ കഴിയുമെന്നാണ് വിശ്വാസം. വിദ്യാവിലാസിനിയാണ് മൂകാംബിക ദേവി. മൂകനേയും വാചാലനാക്കുന്ന ദേവിയാണ് മൂകാംബിക ദേവി എന്ന വിശ്വാസവുമുണ്ട്. സരസ്വതീദേവിയുടെ പ്രത്യക്ഷ ദർശനമാണ് മൂകാംബികയിൽ നിന്നും ഭക്തർക്ക് ലഭിക്കുന്നത്. വിദ്യാരംഭത്തിനും കലകളുടെ അരങ്ങേറ്റത്തിനും മൂകാംബികയുടെ സന്നിധി അത്യുത്തമമാണ്.

മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്. കേരളത്തിൽ രണ്ട് പ്രധാന സരസ്വതി ക്ഷേത്രങ്ങൾ ഉണ്ട്. കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാമ്മയും, എറണാകുളം പറവൂർ ദക്ഷിണ മൂകാംബികയും. ഇവിടങ്ങളിൽ ദർശനവും വഴിപാടും നടത്തിയാൽ വിദ്യയുമായി ബന്ധപ്പെട്ട സകല തടസങ്ങളും നീങ്ങുമെന്നും, ബുദ്ധിവികാസവും ഉണ്ടാകുമെന്നാണ് വിശ്വാസം. സരസ്വതി ക്ഷേത്രത്തിൽ ജപിക്കേണ്ട മന്ത്രം ഏതെന്ന് അറിയാം.

യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ
യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതി ഭഗവതീ
നിശ്ശേഷജാഡ്യാപഹാ

Also Read: തിരുവനന്തപുരത്ത് ലഹരി വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button