KeralaLatest NewsNews

ഗുരുവായൂര്‍ അമ്പലനടയില്‍ പോയി ഇവിടെയാണോ കൃഷ്ണന്‍ എന്ന് ചോദിച്ച അഹങ്കാരത്തിന് പിണറായിയുടെ കൃഷ്ണസ്തുതി പരിഹാരമാകില്ല : കൃഷ്ണസ്തുതി പാടിയാലൊന്നും മുഖ്യമന്ത്രി രക്ഷപ്പെടാന്‍ പോകുന്നില്ല : ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍

തിരുവനനന്തപുരം: ഗുരുവായൂര്‍ അമ്പലനടയില്‍ പോയി ഇവിടെയാണോ കൃഷ്ണന്‍ എന്ന് ചോദിച്ച അഹങ്കാരത്തിന് പിണറായിയുടെ കൃഷ്ണസ്തുതി പരിഹാരമാകില്ല : കൃഷ്ണസ്തുതി കൊണ്ട് പിണറായി രക്ഷപ്പെടാന്‍ പോകുന്നില്ല ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. തദ്ദേശ സ്വയംഭരണ തിരിഞ്ഞടുപ്പ് മാറ്റി വക്കുന്നതിലൂടെ തല്‍ക്കാലിക രക്ഷ മാത്രമെ കിട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read Also : ബിനീഷ് കോടിയേരിയ്ക്ക് പിന്നാലെ മന്ത്രി കെ.ടി.ജലീലിനും കുരുക്ക് മുറുകി : മന്ത്രി കെ.ടി. ജലീലിനെ നാളെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്യും : ഒന്നും പറയാനാകാതെ പിണറായി മന്ത്രിസഭയും സിപിഎം നേതൃത്വവും

ജനങ്ങളില്‍ നിന്നും ഇടതും വലതും അകലുന്നതിന്റെ ലക്ഷണവും ഭയവുമാണ് തിരഞ്ഞെടുപ്പ് നീട്ടുക എന്ന ഒത്ത് തീര്‍പ്പ് തന്ത്രത്തിന്റെ കാരണം. എല്‍ഡിഎഫിന്റെ തന്ത്രത്തില്‍ യുഡിഎഫ് വീണു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വപ്നയും സരിതയും ഒന്നായി എടുത്ത ജനവിരുദ്ധ തീരുമാനത്തിനെതിരെ ജനപക്ഷത്ത് നിന്ന് ബിജെപി പൊരുതുമെന്നും അദ്ദേഹം കൂട്ടിചെര്‍ത്തു.

തുടയെല്ലിനേറ്റ പ്രഹരത്തില്‍ ദുര്യോധനന്‍ പുളഞ്ഞ പോലെ പിണറായിയുടെ ചങ്കിനേറ്റ പ്രഹരമാണ് സ്വര്‍ണ്ണ കള്ളക്കടത്ത് അടക്കമുള്ള ഇടപെടലുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംശയ നിഴവിലാണ്. തദ്ദേശ സ്വയംഭരണ തിരിഞ്ഞടുപ്പ് മാറ്റി വക്കുന്നതിലൂടെ തല്‍ക്കാലിക രക്ഷ മാത്രമെ കിട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button