COVID 19Latest NewsNews

മാസ്ക് ധരിക്കാൻ മടിച്ചവരുടെ കീശകാലിയാക്കി പൂനെ പോലീസ്; എട്ടു ദിവസം കൊണ്ട് പിഴയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ

പൂനെ: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയിനത്തില്‍ പൂനെ പോലീസിന് ലഭിച്ചത് വന്‍ തുക. 27989 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ആകെ പിഴയായി ഈടാക്കിയത്.

മാസ്ക് ധരിക്കാത്ത ഒരാളിൽ നിന്നും 500 രൂപ വീതം ഈടാക്കിയെന്നും, ഒരു കോടി 39 ലക്ഷം രൂപയാണ് പിഴയിനത്തിൽ എട്ടുദിവസം കൊണ്ട് ലഭിച്ചതെന്നും പൂനെ ക്രൈംബ്രാഞ്ച് ഡിസിപി ബച്ചൻ സിം​ഗ് അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ എന്ന നിലയിൽ മാസ്ക് ധരിക്കാൻ ജനങ്ങളിൽ പലരും വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനാൽ അവരിൽ നിന്നും പിഴ ഈടാക്കുന്നുണ്ടെന്നും എഎൻഐയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ മുനിസിപ്പൽ കോർപറേഷനാണ് പോലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയാണ് ഏകമാർ​ഗമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button