Latest NewsIndiaNews

ഡ​ല്‍​ഹി ക​ലാ​പം കുറ്റപത്രം : ഗൂഢാലോചനക്കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പ​ക്കേ​സി​ല്‍ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം. യെ​ച്ചൂ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി ഡ​ല്‍​ഹി പോ​ലീ​സാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയില്ലെന്ന് ചെയ്യൂരി പ്രതികരിച്ചു.

ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല നമ്മുടെ കടമയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ദല്‍ഹി പൊലീസ് കേന്ദ്ര-ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അതിന്റെ ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവര്‍ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിടാന്‍ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നു, ”യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button