COVID 19Latest NewsNews

കോവിഡ് ഭീതി വിട്ടൊഴിയാതെ അ​മേ​രി​ക്ക; മ​ര​ണ സം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. രോഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇപ്പോഴും മുന്നിലാണ് രാജ്യം. യു.എസ്സിൽ ഇ​തു​വ​രെ 6,676,601 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 198,128 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് രാജ്യത്ത് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ 759,184 പേ​ർ​ക്കും ടെ​ക്സ​സി​ൽ 689,048 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 661,571 പേ​ർ​ക്കും ന്യൂ​യോ​ർ​ക്കി​ൽ 476,890 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്. ജോ​ർ​ജി, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി തു​ട​ങ്ങി 14 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.

ന്യൂ​യോ​ർ​ക്കാ​ണ് മ​ര​ണ നി​ര​ക്കി​ൽ മു​ന്നി​ൽ. 33,116 പേ​ർ​ക്ക് ഇവിടെ രോഗം മൂലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ക​ലി​ഫോ​ർ​ണി​യ​യി​ൽ 14,333 പേ​ർ​ക്കും ടെ​ക്സ​സി​ൽ 14,450 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 12,604 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​യ​മാ​യ​ത്. അതേസമയം, രാജ്യത്ത് 3,950,354 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments


Back to top button