USALatest NewsNewsInternational

കോവിഡ് താണ്ഡവം; ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ആഗോള തലത്തിൽ കൊവിഡ് വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടക്കുകയും ചെയ്തു. മരണസംഖ്യ 14,13,705 ആയി ഉയർന്നു. 4,15,10,093 പേർ രോഗമുക്തി നേടി എന്നത് ആശ്വാസവും നല്കുന്നുണ്ട്.

അമേരിക്കയിൽ ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,69,434 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2148 പേർ മരിച്ചു.ഇതോടെ ആകെ മരണം 2,65,853 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button