COVID 19Latest NewsNewsIndia

ആശ്വാസവും ആശങ്കയും ഒരുമിച്ച്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, രോഗമുക്തരുടെ എണ്ണം 86 ലക്ഷമായി ഉയർന്നു

രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,34,218 ആയി ഉയർന്നു

 

ഡൽഹി: രാജ്യത്ത് കോവിഡ് ഭീക്ഷണി ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 37975 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.അതുപോലെ തന്നെ ഇന്നലെ മാത്രം 480 പേർ കോവിഡ് വൈറസിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,34,218 ആയി ഉയർന്നു.

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകൾ 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 91,77,841 പേർക്കാണ് ഇതുവരെ കൊവിഡ് ഫലം പൊസിറ്റീവായത്. 86,04,955 പേർ ഇതുവരെ രോഗമുക്തി നേടിയത് ആശ്വാസമായ വാർത്തയാണ് . 4,38,667 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

 

Related Articles

Post Your Comments


Back to top button