COVID 19Latest NewsNewsGulfOman

കോവിഡ് വ്യാപനം; ഒമാനില്‍ 184 പുതിയ രോഗികള്‍ കൂടി

മസ്കറ്റ്: ഒമാനില്‍ അഞ്ചു പേര്‍ കൂടി കൊവിഡ് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 1435 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 184 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,329 ആയി ഉയർന്നു.

253 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 115866 പേര്‍ രോഗമുക്തരായിട്ടുണ്ട്.രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.2 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button