COVID 19Latest NewsUSANewsInternational

പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷമായി ഉയർന്നു വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് ഇപ്പോൾ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 4,85,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയരുകയും ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.2,63,623 പേർ മരിച്ചു.75,40,387 പേർ രോഗമുക്തരാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button