Latest NewsKeralaNews

സി.പി.എം,​ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ബി.ജെ.പിയിലേക്ക്.

വെങ്ങാനൂര്‍ പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളും അഞ്ച് കോണ്‍ഗ്രസുകാരും ബി.ജെ.പിയില്‍ ചേർന്നു .കോവളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വെങ്ങാനൂര്‍ പഞ്ചായത്തിലെ ഒരു സിറ്റിംഗ് സീറ്റ് അംഗവും തൊഴിച്ചല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഉള്‍പ്പടെ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ നിന്ന് അഞ്ചും ജനതാദള്‍ എസില്‍ നിന്ന് ഒരാളും എത്തി. പ്രാദേശിക തലത്തില്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ ബി.ജെ.പിയിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നുമാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button