Latest NewsNews

നിയമസഭാ തിരഞ്ഞെടുപ്പ്: ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യു​ടെ മുഖം നി​തീ​ഷ് ത​ന്നെയെന്ന് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മു​ഖ്യ​മ​ന്ത്രി സ്ഥാനാർത്ഥിയായി നി​തീ​ഷ് കു​മാ​റി​നെ അം​ഗീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നെ​തി​രെ എ​ൻ​ഡി​എ​ക്കു​ള്ളി​ൽ തന്നെ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​പ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പു​തി​യ ഇ​ന്ത്യ​ക്കും പു​തി​യ ബീ​ഹാ​നും വേ​ണ്ടി നി​തീ​ഷ് കു​മാർ വ​ലി​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ബി​ഹാ​ർ വ​ർ​ഷ​ങ്ങ​ളാ​യി വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്നു. റോ​ഡ് വി​ക​സ​നം, ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ർ​ച്ച ഇ​ല്ലാ​തി​രു​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നു. ക​ര​പ്ര​ദേ​ശം മാ​ത്ര​മാ​യ​തി​നാ​ൽ ബി​ഹാ​ർ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു. പു​തി​യ ഇ​ന്ത്യ, പു​തി​യ ബീ​ഹാ​ർ എ​ന്നീ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ നി​തീ​ഷ് കു​മാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അതിനിടെ, ജെ​ഡി​യു​വു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ലോ​ക് ജ​ൻ​ശ​ക്തി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പ​സ്വാ​ൻ രംഗത്തെത്തിയിരുന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത​ക്ക് ബി​ജെ​പി ആ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ലും താ​ൻ സം​തൃ​പ്ത​നാ​ണെന്നാണ് അദ്ദേഹം വ്യ​ക്ത​മാ​ക്കിയത്.

shortlink

Post Your Comments


Back to top button