Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്‌കരിച്ചു

റിയാദ് : സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്‌കരിച്ചു. പെട്രോളിന് നേരിയ വില വര്‍ധനയുണ്ടായി. പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.

Also read : കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം

91 ഇനം പെട്രോളിന്റെ വില 1.43 റിയാലില്‍ നിന്ന് 1.47 റിയാലായും 95 ഇനത്തിന്റെ വില 1.60 റിയാലില്‍ നിന്ന് 1.63 റിയാലായും ഉയർത്തിയതായി അരാംകോ അധികൃതർ അറിയിച്ചു. ഡീസല്‍ ലിറ്ററിന് 52 ഹലാലയും മണ്ണെണ്ണ ലിറ്ററിന് 70 ഹലാലയും പാചകവാതകത്തിന് 75 ഹലാലയുമാണ് പുതുക്കിയ വില. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button