Latest NewsFootballNewsSports

ആ വിഡ്ഡിയുടെ മുഖത്ത് അടിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട് ; മാര്‍സെയില്‍ താരം വംശീയമായി അധിക്ഷേപിച്ചു ; നെയ്മര്‍

ഒന്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മാര്‍സെയില്‍ ചിരവൈരികളായ പാരീസ് സെന്റ് ജെര്‍മെയിനെ തോല്‍പ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ നിന്നും റെഡ് കാര്‍ഡ് കിട്ടി പുറത്തുപോയത് അഞ്ച് താരങ്ങളാണ്. ഇതില്‍ നെയ്മറും ഉള്‍പ്പെടുന്നു. 12 മഞ്ഞ കാര്‍ഡുകളും മത്സരത്തില്‍ പുറത്തെടുക്കേണ്ടി വന്നു.

കളിയുടെ പകുതി അല്‍വാരോ ഗോണ്‍സാലസുമായുള്ള വാക്കേറ്റത്തെത്തുടര്‍ന്നാണ് പിഎസ്ജി താരം നെയ്മറിന് റെഡ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ മാര്‍സെയില്‍ താരം താന്‍ പോകുമ്പോള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചതായി നെയ്മര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ഇത് ഗുരുതരമായ തെറ്റാണെന്നും പക്ഷേ ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ലെന്നും മാര്‍സെയില്‍ കോച്ച് ആന്‍ഡ്രെ വില്ലാസ്-ബോവാസ് പറഞ്ഞു.

നെയ്മര്‍ പിന്നീട് ട്വീറ്റ് ചെയ്തു, ”ഈ വിഡ്ഡിയുടെ മുഖത്ത് അടിക്കാത്തതില്‍ എനിക്ക് ഒരേയൊരു ഖേദമുണ്ട്.” പിന്നീടുള്ള ട്വീറ്റില്‍ നെയ്മര്‍ പറഞ്ഞു ‘വാറില്‍ എന്റെ ആക്രമണം കാണുന്നത് എളുപ്പമാണ് എന്നാല്‍ വംശീയ സ്വഭാവമുള്ള അപമാനത്തിന് ഞാന്‍ വിധേയനായിരുന്നു.

അതേസമയം ഇത് വംശീയ അപമാനമാണെന്ന് നെയ്മര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മൈതാനത്ത് ആയതിനാല്‍ താന്‍ ഒന്നും കേട്ടില്ലെന്നും പിഎസ്ജി കോച്ച് തോമസ് തുച്ചല്‍ പറഞ്ഞു. ജീവിതത്തില്‍ വംശീയത, ഒരു കായികരംഗത്തും നിലനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഴ്‌സയുടെ വിജയം. മത്സരത്തില്‍ 31ആം മിനുട്ടിലായിരുന്നു തൗവിനിലൂടെ മാര്‍സെ ഗോള്‍ നേടിയത്. പയെറ്റ് ആയിരുന്നു ഗോള്‍ ഒരുക്കിയത്. 2011 നവംബറില്‍ 3-0 ന് ഹോം ജയം നേടിയതിന് ശേഷം മാര്‍സെയുടെ പിഎസ്ജിക്കെതിരായ ആദ്യ വിജയമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button