Latest NewsNewsIndia

ട്രംപ്​ അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെ സുപ്രധാന നീക്കവുമായി ടിക്​ടോക്

ട്രംപ്​ അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെ സുപ്രധാന നീക്കവുമായി ടിക്​ടോക്​. ടിക്​ടോക്കിനെ ഒറാക്കിളിന് വില്‍ക്കുമെന്നാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന​ റിപ്പോര്‍ട്ട്. ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റി​ന്റെ ശ്രമങ്ങളെ കടത്തി വെട്ടിയാണ് കമ്ബനി ഒറാക്കിളിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്​.

Also Read : രാഹുല്‍ ഗാന്ധിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ് ; പ്രതിഷേധവുമായി കോൺഗ്രസ്

ചാരവൃത്തിയെച്ചൊല്ലി യുഎസില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ നിരോധിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്​. ടിക് ടോക്കി​െന്‍റ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് നല്‍കുന്നതായി യുഎസ് ആശങ്കപ്പെടുന്നു. ഇത് ദേശീയ-സുരക്ഷാ ഭീഷണിയാണെന്നും യുഎസ് വ്യക്തമാക്കി. എന്നാല്‍ ടിക് ടോക്ക് ഇക്കാര്യം നിഷേധിച്ച്‌​ രംഗത്തെത്തി. ഇന്ത്യയില്‍ ആപ്പ്​ നിരോധിച്ചതിന്​ പിന്നാലെയായിരുന്നു അമേരിക്കയിലും ബൈറ്റ്​ ഡാന്‍സിന്​ തിരിച്ചടി നേരിടേണ്ടിവന്നത്​. എന്നാല്‍, ടിക് ടോക്കിനെ ഏതെങ്കിലും അമേരിക്കന്‍ കമ്ബനിക്ക്​ വില്‍ക്കാമെന്ന വാഗ്ദാനം ട്രംപ് നല്‍കി. ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read : ആർടി ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌ ; തീർപ്പാക്കിയ ഫയലുകൾ പോലും മനപ്പൂർവ്വം പൂഴ്ത്തിവച്ച നിലയിൽ 

നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ ടിക് ടോക്കി​െന്‍റ യുഎസ് ബിസിനസിനെ മാത്രമാണോ ഉള്‍ക്കൊള്ളുന്നതെന്ന് വ്യക്തമല്ല, ദേശീയ-സുരക്ഷാ കാരണങ്ങളാല്‍ ലയനം പഠിക്കുന്നതിനായി ട്രഷറി സെക്രട്ടറി അദ്ധ്യക്ഷനായ യുഎസ് വിദേശ നിക്ഷേപ സമിതി ഇടപാടുകള്‍ അവലോകനം ചെയ്യും. ഏറ്റെടുക്കല്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ‘മികച്ച കമ്ബനി’ എന്ന നിലയില്‍ ട്രംപ് ഇതിനകം ഒറാക്കിളിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും പാനല്‍ ശുപാര്‍ശ ചെയ്യുന്ന ഇടപാട് പ്രസിഡന്‍റിന് അംഗീകരിക്കാനോ നിരസിക്കാനോ കഴിയും.

ടിക് ടോക്കി​െന്‍റ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍ഡ് അറിയിച്ചതായി മൈക്രോസോഫ്ട് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനൊപ്പം സുരക്ഷ, സ്വകാര്യത, ഓണ്‍ലൈന്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍ നേരിടല്‍ എന്നിവ പരിപാലിക്കുന്നതിനായി ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമായിരുന്നുവെന്ന് കമ്ബനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button