Latest NewsInternational

ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുര്‍ക്കി ഭരണകൂടം

ന്യൂഡല്‍ഹി: ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുര്‍ക്കി ഭരണകൂടം. ഓട്ടോമാന്‍ സുല്‍ത്താനായിരുന്ന മെഹ്മദ് ജേതാവിന്റെ പേരില്‍ മ്യൂസിയം പണിയാനൊരുങ്ങുകയാണ് തുര്‍ക്കി സര്‍ക്കാര്‍. ഓട്ടോമാന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുളള വ്യക്തിയാണ് മെഹ്മദ് ജേതാവ്. തുര്‍ക്കിയില്‍ ആദ്യമായാണ് ഒരു സുല്‍ത്താന്റെ പേരില്‍ മ്യൂസിയം നിര്‍മിക്കുന്നത്. ഇസ്താംബൂള്‍ ആസ്ഥാനമായുള്ള ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മെത് വകഫ്‌സര്‍വകലാശാല പ്രൊഫസര്‍ സേക്കറിയ കുറുനാണ് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.

READ ALSO : തന്റെ മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്‍

തുര്‍ക്കിയുടെ എഡിര്‍ണ്‍ പ്രവിശ്യയിലാണ് മ്യൂസിയം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇത് യൂറോപ്പും ഏഷ്യയും തമ്മിലുള്ള ഭൂഖണ്ഡാന്തര അതിര്‍ത്തി പങ്കുവയക്കുന്ന പ്രദേശമാണ്. ഓട്ടോമാന്‍ ഭരണകൂടത്തിന്റെ പിന്‍ഗാമിയായി എര്‍ദോഗന്‍ ഭരണകൂടത്തെ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണിതെന്നു ചിലര്‍ പറയുന്നു. ഓട്ടോമാന്‍ സാമ്രാജ്യം തങ്ങളുടെ പ്രബലകാലത്ത് സൗദി അറേബ്യയെ തങ്ങളുടെ അധീനധയില്‍ വച്ചിരിക്കുകയായിരുന്നു.ആഗോള
ഇസ്ലാമിക നേതൃത്വത്തിന്റെ അവകാശവാദത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

എര്‍ദോഗന്‍ ഭരണകൂടത്തിന്റെ നീക്കം ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പ്രധാനപുണ്യ സ്ഥലമെന്ന് കരുതപ്പെടുന്ന ജറുസലേമിലെ അല്‍-അക്‌സ പള്ളിക്ക് സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സൂചനയാണിതെന്നും കരുതപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button