Latest NewsNews

ലഹരി ഇടപാട്: ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവിന്റെ വീട്ടില്‍ റെയിഡ്

ബെംഗളുരു: കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ ആല്‍വയുടെ വീട്ടിൽ റെയിഡ്. പ്രതിപട്ടികയിലുള്ള ആദിത്യ ആല്‍വ ഒളിവില്‍ തുടരുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടന്നത്.

Read also: ബ്രാഹ്മണ പുരോഹിതന്മാർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപൻഡ് നൽകാനൊരുങ്ങി ബംഗാൾ സർക്കാർ

അതേസമയം, നടി രാഗിണി ദ്വിവേദിയടക്കം മയക്കുമരുന്ന് കേസില്‍ അറസ്റിലായ അഞ്ച് പ്രതികളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായതുമുതല്‍ സിസിബി കസ്റ്റഡിയിലായിരുന്ന നടി രാഗിണി ദ്വിവേദിയെ ആദ്യമായാണ് ജയിലിലേക്ക് മാറ്റുന്നത്. കേസില്‍ അറസ്റ്റിലായ മലയാള നടന്‍ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്. സഞ്ജന ഗല്‍റാണിയും രണ്ട് പ്രതികളും സിസിബി കസ്റ്റഡിയില്‍ തുടരും. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

shortlink

Post Your Comments


Back to top button