KeralaLatest NewsNews

ഖുറാന്‍ വിതരണം ചെയ്യുമോ എന്ന് ചോദിച്ചാല്‍ സാധിക്കില്ല എന്ന് പറയാന്‍ കഴിയില്ല: കെ ടി ജലീലിന്റെ മതഗ്രന്ഥ വിവാദത്തില്‍ പ്രതികരണവുമായി മതപഠന സ്ഥാപനം

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥം എത്തിച്ചുനല്‍കിയത് പന്താവൂരിലെ ഇര്‍ഷാദ് എന്ന മതപഠന സ്ഥാപനത്തിലേക്കാണെന്ന് റിപ്പോർട്ട്. മതപഠന സ്ഥാപനത്തിലുള്ളത് ഖുറാന്‍ അടങ്ങിയ 16 പെട്ടികളാണെന്നും പെട്ടികളിലുള്ളത് ഖുറാന്‍ തന്നെയെന്ന് ഉറപ്പ് വരുത്താന്‍ പെട്ടി തുറന്നുവെന്നും സ്ഥാപനത്തിന്റെ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അയ്‌ലക്കാട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Read also: താന്‍ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് ഹൈദരലി തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാനാകുമോ: എങ്കിൽ രാജി വെക്കുമെന്ന് കെ ടി ജലീൽ

വ്യക്തികള്‍ പലരും ഖുറാന്‍ വിതരണം ചെയ്യാന്‍ ഇവിടെ ഏല്‍പ്പിക്കാറുണ്ട്. നിര്‍ധനരായ ആളുകള്‍ക്കുള്ള സാമ്പത്തിക സഹായവും വസ്ത്രങ്ങളും ഭക്ഷണ വസ്തുക്കളും സ്ഥാപനത്തെ ഏല്‍പ്പിക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് മന്ത്രിയും ചോദിച്ചത്. ഖുറാന്‍ വിതരണം ചെയ്യുമോ എന്ന് ചോദിച്ചാല്‍ സാധിക്കില്ല എന്ന് പറയാനാകില്ല. ഖുറാന്‍ ദുബായ് കോണ്‍സുലേറ്റ് വഴി ഇതിന് മുൻപ് വന്നിട്ടില്ലെന്നും അബൂബക്കര്‍ സിദ്ദീഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button