Latest NewsNewsKuwaitGulf

പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ്

 

കുവൈറ്റ് സിറ്റി: പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ് . കുവൈറ്റില്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചതിനാല്‍ വീസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കു നേരത്തെ നല്‍കിയിരുന്ന സ്വഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ സെപ്റ്റംബര്‍ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവര്‍ പ്രതിദിന പിഴ നല്‍കേണ്ടി വരും.

Read Also :ഫണ്ട് പ്രധാനം ; എംപി ഫണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ആംഗങ്ങള്‍

വീസ പുതുക്കിയില്ലെങ്കില്‍ ഒരു ദിവസം രണ്ടു ദിനാറാണു പിഴ ഈടാക്കുക. ജൂണ്‍ അവസാനത്തോടെ ഉപഭോക്താക്കളെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്വീകരിക്കുന്നതിനാല്‍ ഗ്രേസ് എക്സ്റ്റന്‍ഷന്‍ നല്‍കേണ്ടന്ന് തീരുമാനിച്ചെന്നാണു സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും താമസകാര്യാലയത്തില്‍ നേരിട്ടെത്തിയും വീസ പുതുക്കാം. അതേസമയം വ്യോമ ഗതാഗതത്തിന് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശക വീസയിലെത്തിയവര്‍ക്ക് നവംബര്‍ 30 വരെ സ്വാഭാവിക എക്‌സ്റ്റെന്‍ഷന്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button