KeralaLatest News

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

2006 ന് ശേഷം അധികൃതര്ക്ക് കണക്കുകള് ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല് ബോര്ഡ് അംഗങ്ങള്ക്ക് തുടരാന് അര്ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജി.

കൊച്ചി: എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എംകെ സാനു ഹൈക്കോടതിയെ സമിപ്പിച്ചു. കമ്പനി നിയമപ്രകാരം രജിസ്റ്റര് ചെയ്തിട്ടുള്ള എസ്.എന്.ഡി.പി.യോഗം 2006 ന് ശേഷം അധികൃതര്ക്ക് കണക്കുകള് ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല് ബോര്ഡ് അംഗങ്ങള്ക്ക് തുടരാന് അര്ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജി.

സുഗമമായ ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും നടപടിയില്ലന്ന് ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്

ഭരണം നിയമാനുസൃതമല്ലാത്തതിനാല്‍ വെളളാപ്പിള്ളിക്കു പുറമെ യോഗം പ്രസിഡന്‍റ് ഡോ എംഎന്‍ സോമന്‍, വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി തുടരുന്നത് തടയണമെന്നാണ് ആവശ്യം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button