COVID 19Latest NewsKeralaNews

എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ: അതിഥി തൊഴിലാളികൾക്കും വിദഗ്ധ തൊഴിലാളികൾക്കും പുതിയ മാർഗനിർദേശം

കൊച്ചി: അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയിൽ പുതിയ മാർഗനിർദേശം. ജില്ലയിൽ എത്തുന്നവർ ക്വറൻറീൻ, രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ കലക്ടർ എസ്.സുഹാസ് അറിയിച്ചു. 14 ദിവസം ക്വറൻറീനിലും കഴിയണം. കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവർ അഞ്ചാം ദിവസം ആൻ്റിജൻ പരിശോധനയും നടത്തണം.

Read also: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി

സ്വന്തം നിലയിൽ വരുന്ന അതിഥി തൊഴിലാളികൾ നേരത്തെ പുറപ്പെടുവിച്ച ക്വറൻ്റീൻ മാനദണ്ഡങ്ങൾ പാലിക്കണം.കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികൾ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ പാലിച്ച് തൊഴിലിടത്തിൽ തന്നെ കഴിയണം. തൊഴിലാളികൾ ആൻറിജൻ, ആർടിപിസിആർ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിർദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button