Latest NewsUAENewsGulf

ദുബായിൽ വൻ തീപിടിത്തം

ദുബായ് : വൻ തീപിടിത്തം. ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്‍ഡസ്‍ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. ഉച്ചയ്ക്ക് ശേഷം 1.17നാണ് ഇത് സംബന്ധിച്ച അടിയന്തര സന്ദേശം  കമാന്‍ഡ് റൂമില്‍ ലഭിച്ചതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

Also read : യുഎഇ രാജകുടുംബാംഗം അന്തരിച്ചു

അല്‍ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ പിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട് പ്രദേശത്താകെ കറുത്ത പുക നിറഞ്ഞതായി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button