Latest NewsNews

യുഎഇ രാജകുടുംബാംഗം അന്തരിച്ചു

അബുദാബി : യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്‍മദ് അല്‍ മുഅല്ല അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു രാജകുടുംബാംഗത്തിന്റെ നിര്യാണം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ്‌ ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. അപകട മരണമെന്നു ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Also read : ദുബായിൽ വൻ തീപിടിത്തം

റോയല്‍ കോര്‍ട്ട് അനുശോചനമറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷാ നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്‍ച മുതല്‍ മൂന്ന് ദിവസം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അനുശോചനമറിയിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button