Latest NewsNewsTechnology

കോവിഡ് പ്രതിരോധിക്കാം കെ- ഡാറ്റയിലൂടെ; ആപ്ലിക്കേഷനുമായി മലയാളി യുവാവ്

ലോകം നേരിടുന്ന കോവിഡ് എന്ന മഹാമാരിയെ കുറിച്ച്, ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ നൽകുകയെന്നതാണ് കെ- ഡാറ്റയുടെ പ്രധാന ലക്ഷ്യം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് വയനാട്ടുകാരൻ മഹാദിർ മുഹമ്മദ്. ആപ്ലിക്കേഷന്റെ പേര് കെ-ഡാറ്റ. മഹാദീർ വികസിപ്പിച്ച കെ -ഡാറ്റ ആപ്പിൽ കോവിഡിന്റെ എല്ലാ വിവരങ്ങളും ഒരൊറ്റ ടച്ചിലൂടെ അറിയാൻ സാധിക്കും.

ലോകം നേരിടുന്ന കോവിഡ് എന്ന മഹാമാരിയെ കുറിച്ച്, ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ നൽകുകയെന്നതാണ് കെ- ഡാറ്റയുടെ പ്രധാന ലക്ഷ്യം. സുഹൃത്തുക്കളായ അഫ്സലിന്റെയും ആസിഫിന്റെയും സഹായത്തോടെ, രണ്ടാഴ്ച കൊണ്ടാണ് മഹാദീർ കെ- ഡാറ്റ ആപ്പ് നിർമിച്ചത്. വിവിധ സർക്കാറുകളുടേതായി നിരവധി ആപ്പുകൾ ഇപ്പോൾ നിലവിലുണ്ടെങ്കിലും അവക്കപ്പുറം പുറത്തു നിന്നും വിവരങ്ങൾ ശേഖരിച്ച്, ജനങ്ങളിലേക്ക് എത്തിക്കുകയാണ് കെ- ഡാറ്റ.

Read Also: ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിൽ 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓരോ ദിവസവും സർക്കാർ നൽകുന്ന നിർദേശങ്ങൾ, പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ, കോവിഡുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ തുടങ്ങി എല്ലാം ഈ ആപ്ലിക്കേഷനിൽ ഒരൊറ്റ ക്ലിക്കിലൂടെ ലഭ്യമാകും. നിലവിൽ കേരളത്തിലെ ഡാറ്റകളാണ് അപ് ലോഡ് ചെയ്യുന്നത്. അധികം വൈകാതെ, ദേശീയതലത്തിലെ കണക്കുകൾ കൂടി കെ- ഡാറ്റയിൽ ലഭ്യമാകും. ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ പ്ളെസ്റ്റോറിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button