Latest NewsNewsIndia

തൊഴില്‍ എന്നത് അന്തസ്സാണ്, എത്ര കാലം സര്‍ക്കാര്‍ ഇത് ജനങ്ങള്‍ക്ക് നിഷേധിക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നാരോപിച്ച് കേന്ദ്രത്തെ ആക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നത് അന്തസ്സാണെന്നും സര്‍ക്കാര്‍ ജനങ്ങളോട് ഇത് എത്രനാള്‍ നിഷേധിക്കുമെന്നും രാഹുല്‍ ചോദിച്ചു.

ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകാണ്ടാണ് ട്വിറ്ററില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഒരു കോടിയിലധികം ആളുകള്‍ ജോലി തേടി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 1.77 ലക്ഷം ജോലികള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

‘വന്‍തോതിലുള്ള തൊഴിലില്ലായ്മ ഇന്ന് യുവാക്കളെ ദേശീയ തൊഴിലില്ലായ്മ ദിനം എന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചു. തൊഴില്‍ അന്തസ്സാണ്. എത്ര കാലം സര്‍ക്കാര്‍ ഇത് നിഷേധിക്കും?’ മുന്‍ കോണ്‍ഗ്രസ് മേധാവി ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button