NewsLife StyleHealth & Fitness

ഗ്രീന്‍ ടീ ഉപയോഗിച്ച് തലമുടി സംരക്ഷിക്കാം

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്തെ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകളാണ് നമ്മളിൽ പലരും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗിച്ച് തലമുടി സംരക്ഷിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ ഗ്രീന്‍ ടീ സഹായിക്കും. വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍‌ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

ഇവ മുടിവേരുകള്‍ക്ക് ബലം നല്‍കുകയും മുടി മൃദുവാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യും. അണുബാധകള്‍ തടയാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്.

Read Also : കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ഹൃദയത്തിലേറ്റും; പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ശാരീരികാരോഗ്യം മാത്രമല്ല മുഖസംരക്ഷണവും ഏറ്റെടുക്കും

ഇതിനായി തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളായം. ഇത് ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ചെയ്യാം. തലമുടി വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.

 

shortlink

Post Your Comments


Back to top button