KeralaLatest NewsNews

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരം ചെയ്താല്‍ ശക്തമായ നടപടി : മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരം ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്യാത്ത സ്ഥിതി തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കും.

Read Also : ജമ്മു കാശ്മീരിൽ വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് ശ്രമം പരാജയപ്പെടുത്തി സൈന്യം , കണ്ടെത്തിയത് 52 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍

കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം പരമാവധി 50 പേര്‍ക്കാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളതെന്നും എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ഗനിര്‍ദേശം ലംഘനം തുടരുകയും ക്രമസമാധാനപ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം നിയമനടപടി കൈക്കൊള്ളും. മന്ത്രി ഡോ. കെ.ടി. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഈ മാസം 11 മുതല്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ടികളുടെ സമരങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

1131 പേര്‍ അറസ്റ്റിലായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ ഷാഫി പറമ്ബില്‍, കെ.എസ് ശബരീനാഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, മഹിളാമോര്‍ച്ച, എബിവിപി, കഐസ്യു, എംഎസ്എഫ്, യുവമോര്‍ച്ച, മുസ്ലിംലീഗ് ഇത്തരം പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button