Latest NewsNewsIndia

‘മുസ്ലിം റെജിമെന്റ്” പാക് സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു…സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം : ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് അല്ലാതെ മതമല്ല… മരണം വരെ ഞങ്ങള്‍ പോരാട്ടത്തിന് തയ്യാര്‍ …

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം, ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് അല്ലാതെ മതമല്ല… മരണം വരെ ഞങ്ങള്‍ പോരാട്ടത്തിന് തയ്യാര്‍. 1965 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ സൈന്യത്തിലെ ഇസ്ലാം വിശ്വാസികളായ പട്ടാളക്കാര്‍ യുദ്ധം ചെയ്യാതെ പിന്മാറിയെന്ന ജിഹാദി ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ഇന്ത്യന്‍ സൈന്യം രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായാണ് നിലവിലെ സൈനികരും , മുന്‍ സൈനികരും രംഗത്തെത്തിയത്.

Read Also : ജനങ്ങള്‍ ജാഗ്രതയോടെയിരിയ്ക്കുക…. കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ട്വിറ്ററും ഫെയ്സ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ 1965 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ ”മുസ്ലിം റെജിമെന്റ്” പാക് സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചതായി പ്രചരിപ്പിച്ചിരുന്നു . ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ജനറലായ സയ്യിദ് അദാ ഹസ്നെയ്‌നാണ് .

1965 ല്‍ എന്നല്ല ഒരിക്കലും ഇന്ത്യന്‍ സൈന്യത്തില്‍ ഇത്തരത്തില്‍ ഒരു മുസ്ലിം റെജിമെന്റും ഇല്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ ഇന്ത്യന്‍ സൈന്യത്തില്‍ നിയമനം ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ളതല്ല, സൈന്യം ഫിറ്റ്‌നസ് മാത്രമേ കാണുന്നുള്ളൂവെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മതത്തെ അടിസ്ഥാനമാക്കി സൈന്യത്തില്‍ സംവരണം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ കഴിവിലൂടെയാണെന്നും ‘ നിങ്ങള്‍ ശാരീരിക ക്ഷമതയുള്ളവരാണെങ്കില്‍ മാത്രമേ നിങ്ങളെ തിരഞ്ഞെടുക്കൂ.” ഇന്നും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇസ്ലാം വിശ്വാസികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button