KeralaLatest NewsNews

ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരത്തെ ജനങ്ങൾ നേരിടും,കാരണം എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത് ജനങ്ങളാണ് അവർ എന്നും എൽ.ഡി.എഫിന് ഒപ്പമുണ്ട്; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം : ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടിയാണ് ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മന്ത്രിമാരെ അപായപ്പെടുത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും  ഇതിനായി ഗുണ്ടകളെ റിക്രൂട്ട് ചെയ്‌തു കൊണ്ടാണ് അക്രമ സമരങ്ങൾ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

ഈ സമരത്തെ ജനങ്ങൾ നേരിടും. എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങൾ എൽ.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.ഒരു മതജാതി വിഭാഗ ശക്തികളും വൻകിട കോർപ്പറേറ്റുകളുമാണ് ഈ സമരത്തിന് പിന്നിൽ. വലതുപക്ഷ ശക്തികളാണ് ഇടതു സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നത്. നൂറുദിന കർമ്മപരിപാടി യു.ഡി.എഫ് കേന്ദ്രങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്.

ബി.ജെ.പിയല്ല തങ്ങളുടെ ശത്രുവെന്നും സി.പി.എം ആണ് ശത്രുവെന്നുമാണ് കു‌ഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ലീഗ് മുന്നണിയുണ്ടാക്കുമെന്നതിന്റെ പരസ്യ പ്രഖ്യാപനമാണിത്. ബി.ജെ.പി ശത്രുവല്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് ലീഗ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Read Also : ഖു​ർ​ആനെ മറയാക്കി കേ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​മെന്ന വ്യാമോഹം വേണ്ട; കോ​ടി​യേ​രിക്ക് മറുപടിയുമായി കു​ഞ്ഞാ​ലി​ക്കു​ട്ടി

കേരളത്തിൽ ഓരോ ദിവസവും ഓരോ കാര്യങ്ങൾ പറഞ്ഞാണ് സമരം നടത്തുന്നത്. പറഞ്ഞ കാര്യങ്ങൾ തന്നെ ഇവർ മാറ്റി പറയുകയാണ്. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഈ സമരങ്ങൾ തുടങ്ങിയത്. എൻ.ഐ.എ ജലീലിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് മുഖം തിരിച്ചിരിക്കുന്ന സമീപനമല്ല എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

സ്വർണക്കടത്ത് നടത്തിയത് ജലീലാണെന്നുളള പ്രചാരണ കോലാഹലം ഇവർ നടത്തി. പിന്നീട് അത് മാറ്റി പ്രോട്ടോക്കോൾ ലംഘനത്തിനായി സമരം. അതുകഴിഞ്ഞ് ഖുറാൻ വിതരണം ചെയ്യുന്നതിനെതിരെയായി സമരം. ഖുറാൻ കൊടുക്കുന്നത് നിയമവിരുദ്ധ പ്രവർത്തനമല്ല. ആർ.എസ്.എസ് പ്രചാരണത്തിന് കൂട്ടുനിൽക്കുന്നത് എന്തിനാണെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. തന്റെ വീട്ടിൽ ഒരു തരി സ്വർണമില്ലെന്ന് പറയാൻ ആർജവം കാട്ടിയ ജലീലിന് എതിരെയാണ് ഇവിടെ സമരങ്ങൾ നടക്കുന്നത്. പൊലീസിനെ സംസ്ഥാനമൊട്ടാകെ ആക്രമിക്കുകയാണ്. ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം. എന്നാൽ അവർക്ക് രക്തസാക്ഷികളെ സൃഷ്‌ടിച്ച് കേരളത്തിൽ ചോരപ്പുഴ ഒഴുക്കാമെന്ന് അവർ കരുതുന്നുവെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button