Latest NewsNewsEntertainment

ആദില്‍ തല കറങ്ങി വീണു അപ്പോള്‍ മരിച്ചെന്ന് വിചാരിച്ചു; ഭര്‍ത്താവിന്റെ വ്യാജമരണവാര്‍ത്ത പങ്കുവച്ചതിനു വിമര്‍ശനം

പ്രാദേശിക മോസ്‌കില്‍ ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി അനൗണ്‍സ് ചെയ്യുകയും ചെയ്തു

ടിക് ടോകില്‍ ഏകദേശം 2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള പാകിസ്ഥാന്‍ ടിക് ടോക് താരമായ ആദില്‍ രാജ്പുത് മരിച്ചതായിവാര്‍ത്ത. ഇത്   പങ്കുവച്ചത് താരത്തിന്റെ ഭാര്യയും. ആദിലിന്റെ ഭാര്യ ഫറ ‘ആദില്‍ ഇനി നമുക്കൊപ്പമില്ല’ എന്നു ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചു. തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക് ടോക്കിലൂടെ അറിയിച്ചത്.

ഈ വീഡിയോ വൈറലായതോടെ പ്രാദേശിക മോസ്‌കില്‍ ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി അനൗണ്‍സ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരാധകര്‍ ആദിലിന്റെ വീട്ടിലെത്തി. എന്നാല്‍, ഇതിനു പിന്നാലെ താരം ജീവനോടെയുണ്ടെന്നുള്ള വാര്‍ത്തയുമായി ഫറ വീണ്ടുമെത്തി.

‘ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നല്‍കിയിരിക്കുന്നു. ആദില്‍ തല കറങ്ങി വീണെന്നും അപ്പോള്‍ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ രണ്ടാമത് പറഞ്ഞത്. അതിന് ശേഷം തലയില്‍ ബാന്‍ഡേജോടു കൂടി ആദില്‍ ഇരിക്കുന്ന വീഡിയോയും എത്തി. എന്നാല്‍ വ്യാജ വാര്‍ത്ത നല്‍കിയതില്‍ ആരാധകര്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്ന് അവര്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button