KeralaLatest NewsNews

ഏത് കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നത് നല്ലതാണ്: പ്രതിപക്ഷം ഉയര്‍ത്തിയ വാദം അവരെ തിരിഞ്ഞുകുത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ വാദം അവരെ തിരിഞ്ഞുകുത്തുന്നു എന്നവര്‍ മനസിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്തെ’ന്ന ഒരു ആഖ്യാനം സൃഷ്ടിച്ചത് പ്രതിപക്ഷ പാര്‍ട്ടികളായ മുസ്ലിം ലീഗും കോണ്‍ഗ്രസുമാണ്. ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണം. സര്‍ക്കാരിനോടുള്ള വിരോധത്തിന്റെ പേരില്‍ ഖുറാനെ വിവാദത്തിലാക്കുകയാണ് ചെയ്തത്. ഇതുമൂലം ഖുറാനെ ആദരിക്കുന്നവരുടെ വികാരം കോണ്‍ഗ്രസിനെതിരായി. ഇപ്പോള്‍ ഇക്കാര്യം ‘കുറച്ചൊന്ന് തിരിച്ചുകുത്തുന്നു എന്ന് മനസിലാക്കിയപ്പോള്‍ ചില ഉരുണ്ടുകളികള്‍ കളിക്കുകയാണ് ഇപ്പോഴെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button