COVID 19KeralaLatest NewsNews

കേരളത്തിൽ വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്നത് വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാന്‍ പോകുകയാണെന്നും വിദഗ്ദ പഠനത്തിലൂടെയുള്ള നിഗമനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അയല്‍സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കും. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നാമിപ്പോഴെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളിൽ മുന്നിൽ തിരുവനന്തപുരം

ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍ നിന്നുമുള്ള 170 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കോവ് 2വിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ 2എ എ2എ ആണെന്ന് നിര്‍ണയിക്കാനും സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button