COVID 19Latest NewsNewsKuwait

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 99,049 ആയി. ഒരു മരണം റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 581 ആയി. അഹ്‍മദിയില്‍ 131 പേര്‍ക്കും ഫര്‍വാനിയയില്‍ 114 പേര്‍ക്കും തലസ്ഥാനത്ത് 111 പേര്‍ക്കും ഹവല്ലിയില്‍ 96 പേര്‍ക്കും അല്‍ ജഹ്റയില്‍ 69 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8970 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 96 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button