COVID 19Latest NewsNews

അ​മേ​രി​ക്ക​യിൽ ശമനമില്ലാതെ കോവിഡ് വ്യാപനം; രോഗ ബാധിതർ 70 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നിട്ടു. 203,066 പേ​രാ​ണ് ഇ​തു​വ​രെ രാജ്യത്ത് രോഗ ബാധ മൂലം മ​ര​ണ​മ​ട​ഞ്ഞ​ത്. രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 6,918,340 ആ​യെ​ന്നാ​ണ് ക​ണ​ക്ക്. 4,182,446 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

Read also: സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ്; ബോളിവുഡ് താരം വിദ്യാ ബാലൻ

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാപനം ഏറ്റവും രൂക്ഷം. കലി​ഫോ​ർ​ണി​യ​യി​ൽ 777,995 പേ​ർ​ക്കും ടെ​ക്സ​സി​ൽ 717,004 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 677,660 പേ​ർ​ക്കും ന്യൂ​യോ​ർ​ക്കി​ൽ 481,726 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

ജോ​ർ​ജി​യ​യി​ൽ മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ലും, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ലൂ​സി​യാ​ന തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button