KeralaLatest NewsNewsCrime

ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; കേസെടുത്ത് പോലീസ്

കണ്ണൂർ : ചിറക്കലിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം വൈകിട്ട് 6.30നായിരുന്നു സംഭവം നടന്നത്. പനങ്കാവിലെ എ ഷിജു, കെ സുമേഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഒരു സംഘം സാമൂഹ്യ വിരുദ്ധർ മാരകായുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോഡരികിൽ നിർത്തിയിട്ട ഷിജുവിന്റെ ബൈക്കും ആക്രമി സംഘം അടിച്ചുതകർത്തു.പരിക്കേറ്റ ഇരുവരെയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊട്ടേഷൻ സംഘങ്ങൾക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button