Latest NewsNewsIndia

നിയന്ത്രണരേഖയിൽ മൂവായിരത്തോളം സൈനികരെ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് ഭീകരരെ ചെറുക്കാനായി സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ.കശ്മീരിലെ നിയന്ത്രണ രേഖയിൽ 3000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. പാകിസ്താന്റെ സഹായത്തോടെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഭീകരരെ തകർത്തെറിയാനാണ് ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചത്.

കശ്മീരിന്റെ സമാധാനന്തരീക്ഷം തകർക്കാനായി പാകിസ്താന്റെ സഹായത്തോടെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനും ആയുധങ്ങൾ കടത്താനുമൊക്കെയാണ് ഭീകരരുടെ ശ്രമം. എന്നാൽ ഭീകരരുടെ ശ്രമത്തെ ഫലപ്രദമായി തടയാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരർ അതിർത്തി കടന്നെത്തുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button