Latest NewsNewsEntertainment

കേരളക്കരയുടെ ശാലീന സൗന്ദര്യം, മലയാളികളുടെ പ്രിയ താരം കാവ്യാമാധവന് ഇന്ന് പിറന്നാൾ

ചുരുങ്ങിയ നാൾകൊണ്ട് മലയാളികളുടെ പ്രിയനായികയായി വളർന്നു

വർഷങ്ങൾക്ക് മുൻപ് പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു കാവ്യ സിനിമ ലോകത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് മലയാളികളുടെ പ്രിയനായികയായി വളർന്നു.

ജനപ്രിയ നായകൻ ദിലീപിന്റെ ഭാര്യയായും മഹാലക്ഷ്മിയുടെ അമ്മ വേഷത്തിലും ഒട്ടേറെ തിരക്കുകളിലാണ് താരം ഇന്നുള്ളത്. കാവ്യയുടെ 36 ആം ജൻമദിനമാണിന്ന്.

കേരളക്കര കണ്ട വമ്പൻ ഹിറ്റുകളിലൊന്നായ മീശമാധവന്‍, മിഴി രണ്ടിലും,തെങ്കാശിപ്പട്ടണം,ദോസ്ത് തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവളായി മാറാനും കാവ്യയ്ക്ക് സാധിച്ചു. പെരുമഴക്കാലത്തിലെ കാവ്യയുടെ അഭിനയ മികവിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി മാറിയിരുന്നു.

സുഹൃത്തുക്കളും , സഹപ്രവർത്തകരുമടക്കം ഒട്ടേറെ പേരാണ് താരത്തിന് ജൻമദിന ആശംസകൾ ചേർന്ന് രം​ഗത്തെത്തിയിരിക്കുന്നത്.

 

 

 

Related Articles

Post Your Comments


Back to top button