KeralaLatest NewsNews

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്: പു​ന​ര​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ്

കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കും​വ​രെ പോ​രാ​ടു​മെ​ന്നും മഹിള കോൺഗ്രസ് വ്യക്തമാക്കി.

പാ​നൂ​ര്‍: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ൾ രംഗത്ത്. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം.​എ​ല്‍.​എ​യും കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ​യും ഉൾപ്പെടുന്ന മഹിള കോൺഗ്രസ് നേതാക്കളാണ് കേസിൽ സത്യസന്ധമായ പു​ന​ര​ന്വേ​ഷ​ണം ആവശ്യപ്പെട്ടത്.

പീഡനത്തിന് ഇരയായ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും സം​സാ​രി​ച്ച​തി​നു​ശേ​ഷം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​രു​വ​രും ഇത്തരമൊരു ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ആ​ദ്യം മു​ത​ല്‍ ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​യി മഹിള കോൺഗ്രസ് നേതാക്കൾ ആ​രോ​പി​ച്ചു.

Read Also: “വിജയന്റെ ഭീഷണി ഒക്കെ അങ്ങ് ധർമ്മടത്തോ പിണറായിയിലോ വെച്ചാൽ മതി, വിജയൻ പറഞ്ഞത് ശരിയാണ് പിണറായി വിജയനല്ല കെ സുരേന്ദ്രൻ “- രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് നോബിൾ മാത്യു

അ​ശ്ലീ​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച്‌ കൗ​ണ്‍​സ​ലി​ങ്ങി​ന്​ വ​ന്ന​വ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​ട്ടി​യി​ല്‍ നി​ന്ന് മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. മൊ​ഴി​യെ​ടു​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പോലും മൊ​ഴി​യെ​ടു​ത്ത​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​സി​ല്‍ കു​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ വ​ന്ന പ​ല​രും പി​ന്നീ​ട് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്നും ‌ കേ​സ് വ​ഴി​തെ​റ്റി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യി​ട്ടു​പോ​ലും ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഒ​രു​ത​വ​ണ പോ​ലും മ​ന്ത്രി കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ക്കാ​ത്ത​ത് ദു​രൂ​ഹ​മാ​ണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

കു​ട്ടി​യു​ടെ വ​ക്കീ​ലു​മാ​യി സം​സാ​രി​ക്കു​ക​യും കു​ട്ടി​യു​ടെ തു​ട​ര്‍​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യുമെന്നും വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഗ​തി ഈ ​കേ​സി​നും ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ മ​ഹി​ള കോ​ണ്‍​ഗ്ര​സ് ഈ ​കേ​സി​ല്‍ ഇ​ട​പെ​ടുമെന്നും നേതാക്കൾ പറഞ്ഞു. പൊ​ലീ​സും സ​ര്‍​ക്കാ​റും ചേ​ര്‍​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളാ​ണ് കു​ട്ടി​യി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നും ത​ങ്ങ​ള്‍​ക്ക് ല​ഭിചെന്നും മഹിള കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കും​വ​രെ പോ​രാ​ടു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ മു​ന്‍ മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍, പാ​നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്​​സ​ന്‍ ഇ.​കെ. സു​വ​ര്‍​ണ, വൈ​സ് ചെ​യ​ര്‍​പേ​ഴ്​​സ​ന്‍ കെ.​വി. റം​ല, നി​ഷി​ത, ജി​ഷ വ​ള്ള്യാ​യി, പ്രീ​ത അ​ശോ​ക്, ഷി​ബി​ന എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button