Latest NewsNewsSaudi ArabiaGulf

സൗദിയിൽ വൻ തീപ്പിടിത്തം

റിയാദ് : സൗദി അറേബ്യയിൽ വൻ തീപ്പിടിത്തം. തബൂക്കില്‍ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന മര ഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണിൽ വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ കൂടുതല്‍ സ്ഥലത്തേക്ക് തീപടര്‍ന്ന് പിടിക്കുന്നത് തടയാൻ സാധിച്ചു.

Also read : യു​എ​സ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് റൂ​ത്ത് ബ​ദ​ര്‍ ജി​ന്‍​സ്ബ​ര്‍​ഗ് അർബുദത്തെ തുടർന്ന് അ​ന്ത​രി​ച്ചു

സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചതായി തബൂക്ക് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ അബ്ദുല്‍ അസീസ് അല്‍ശമ്മരിയ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button