Latest NewsNewsInternational

എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

ന്യൂഡല്‍ഹി : യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഒക്ടോബര്‍ മൂന്ന് വരെയാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോങ്ങിലെത്താന്‍ അനുവദിക്കൂവെന്ന് അവര്‍ ജൂലായില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button