Latest NewsNewsIndia

കോവിഡ് നിരക്ക് ഉയരുന്നു : മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കാന്‍ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് സൂചന. അടുത്തഘട്ട സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

read also : വിവാദ കാർഷിക ബിൽ: 125 പേരുടെ പിന്തുണ സ‍‌‌ർക്കാർ ഉറപ്പിച്ചു

പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തോതിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം നോക്കികാണുന്നത്. രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നത് അടക്കമുളള കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഉണ്ടാകും. ഇതിനൊപ്പം അടുത്ത അണ്‍ലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button