KeralaLatest NewsNews

‘ഈന്തപ്പഴത്തിന് തൂക്കം കൂടുതല്‍, അകത്ത് കുരു തന്നെയായിരുന്നോ?’; സർക്കാരിനോട് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോയെന്ന് മുസ്ലിം ലീഗ് നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read also: റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ഇപ്പോൾ ആരോപണം നേരിടുന്ന വ്യക്തികള്‍ നയതന്ത്ര ചാനല്‍ ഉപയോഗിച്ച് പല സാധനങ്ങളും കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്.

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ?. ഈന്തപ്പഴത്തിന്റെ തൂക്കം വളരെ കൂടുതലായിരുന്നു. ഈന്തപ്പഴത്തിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button