KeralaLatest NewsNews

ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് ‘ഫോബ്സ്’ പട്ടികയിൽ

ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായ ദിവ്യ ഗോകുല്‍നാഥ് ‘ഫോബ്‌സ്’ പട്ടികയില്‍. ‘ഫോബ്‌സ്’ മാസിക പുറത്തുവിട്ട ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളുടെ പട്ടികയിലാണ് ദിവ്യ ഗോകുല്‍നാഥ് ഇടം പിടിച്ചത്.

Read also: രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം 10 ആയി

ബൈജു രവീന്ദ്രന്റെ ഭാര്യയാണ് 34-കാരിയായ ദിവ്യ. ബൈജൂസിനെ ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായി വളർത്തിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പല കമ്പനികളും നിലനില്‍പ്പിനായി പോരാടുമ്പോള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്ത് 1.35 കോടി ഉപഭോക്താക്കളെയാണ്. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ വരുമാനം ഇരട്ടിയായി വര്‍ധിച്ച് 2800 കോടി രൂപയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button