Latest NewsNews

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട രീതികളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. ലോകത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയായ ജഗദീശ്വരനെ കണ്ട് വന്ദിക്കാനാണ് താന്‍ പോകുന്നതെന്ന് ബോധതോടെയാകണം ക്ഷേത്രദര്‍ശനം നടത്തേണ്ടത്. ദേഹശുദ്ധി വരുത്തണം. പ്രൗഢി കാണിക്കരുത്. വാഹനത്തില്‍ ഗോപുരനടയ്ക്കല്‍ ചെന്ന് ഇറങ്ങരുത്. നടക്കുവാന്‍ സാധിക്കാവുന്നത്ര ദൂരത്തുനിന്ന് നടന്ന് മനസ്സില്‍ ഈശ്വരഭാവനയോടൊപ്പം നാവില്‍ നാമജപത്തോടും അതീവ വിനയത്തോടെ വേണം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍.

പ്രധാന ഗോപുരദ്വാരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്, പുറത്ത് പ്രദക്ഷിണം വെച്ച ശേഷമാണ് ചുറ്റമ്പലത്തില്‍ പ്രവശിക്കേണ്ടത്. പിന്നെ തിരുനടയില്‍നിന്ന് ദിവ്യമംഗള സ്വരൂപത്തെ കണ്ട് ആനന്ദാശ്രു പൊഴിക്കണം. ദര്‍ശത്തിന് ശേഷം ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ചുറ്റമ്പലത്തിലോ മറ്റു സൗകര്യമുള്ള സ്ഥലത്തോ കുറച്ചുനേരം ഇരുന്ന് ധ്യാനിക്കണം.നാമജപം, കീര്‍ത്തനം മുതലായവ നടത്തി, കുറച്ചുനേരം ഭാഗവതം, രാമായണം, ഗീത മുതലായവ വായിക്കണം. അതിനുശേഷം അഭിഷേകം ചെയ്ത തീര്‍ത്ഥം, പ്രസാദം, നിവേദ്യം ഇവ അനുഭവിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button