Latest NewsNewsIndia

ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം : കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 1962 ലെ യുദ്ധത്തില്‍ നഷ്ടമായ സ്ഥലങ്ങള്‍

ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം , കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത് 1962 ലെ യുദ്ധത്തില്‍ നഷ്ടമായ സ്ഥലങ്ങള്‍. 1962ലെ യുദ്ധത്തില്‍ നഷ്ടമായ റെസാങ്‌ലാ, റസെന്‍ ലാ എന്നിവയ്ക്ക് പുറമേ മഗര്‍ ഹില്‍, ഗുരുങ് ഹില്‍, മൊക്പാരി, ഫിംഗര്‍ നാലിലെ ചൈനീസ് പോസ്റ്റിന് മുകളിലെ മല എന്നിവയും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ചൈനീസ് ദേശീയപാതയെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്നതാണ് പുതിയ പോസ്റ്റുകള്‍.

Read Also : ഭീകരരെ പിടികൂടുക, വധിക്കുക’; കശ്മീരില്‍ പുതിയ നയം, സൈനിക നടപടികള്‍ ശക്തം

ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്. ചൈനീസ് സൈന്യം ഇവിടങ്ങള്‍ ലക്ഷ്യമിട്ട് മുന്നോട്ടുപോയതോടെയാണ് ഇന്ത്യന്‍ സൈനികര്‍ മലമുകളുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ മുന്‍തൂക്കവും ലഭിച്ചു.

പാങ്ങ്‌ഗോങ്ങ് തടാകത്തിന്റെ വടക്കന്‍ തീരത്തെ മലകളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെ ഇന്ത്യ നേരിട്ടത് വെടിയുണ്ടകള്‍ കൊണ്ടാണ്. ആകാശത്തേക്ക് നിരവധി റൗണ്ട് വെടിവച്ചാണ് ചൈനീസ് സൈനികരെ പിന്തിരിപ്പിച്ചത്.

ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തതോടെ റെസാങ്‌ലായിയും റെചന്‍ ലായിലും മൂവായിരത്തോളം സൈനികരെ ചൈന അധികമായി വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button