Latest NewsNewsIndia

കര്‍ഷകരുടെ നാശത്തിനാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുന്നത്; എ.കെ.ആന്റണി

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകൾക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. രാജ്യത്തെ കോടാനുകോടി കര്‍ഷകരുടെ നാശത്തിന് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുന്നത്. കര്‍ഷകരുടെ താല്പര്യങ്ങള്‍ ബലികഴിച്ച് കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്ന ഒരു നിയമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമത്തില്‍ എന്‍.എഫ്.ടി.യെ കുറിച്ച് പറയുന്നില്ല. മണ്ഡികള്‍ നിര്‍ത്തലാക്കുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥലമില്ല. കോര്‍പറേറ്റുകള്‍ പറഞ്ഞുവിടുന്ന ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കേണ്ടതായി വരും.

കര്‍ഷകര്‍ക്ക് മാത്രമല്ല പട്ടികജാതി – പട്ടിക വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇത് അപകടമാണ്. മണ്ഡികളില്‍ ജോലി ചെയ്തിരുന്ന ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ക്രമേണ റേഷന്‍ സമ്പ്രദായം ഇല്ലാതാകും. ബില്ലുകളുടെ പ്രയോജനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ കോര്‍പറേറ്റുകള്‍ക്കും മാത്രമാണെന്നും ആന്റണി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button